Headlines
Loading...
പഞ്ചായത്ത് ഡ്രൈവർ ഉൾപ്പെടെ പടന്നയിൽ  ഒൻപത് പേർക്ക് കോവിഡ് ; പഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു

പഞ്ചായത്ത് ഡ്രൈവർ ഉൾപ്പെടെ പടന്നയിൽ ഒൻപത് പേർക്ക് കോവിഡ് ; പഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു

പടന്ന പഞ്ചായത്തിൽ  ഇന്ന് ഒൻപത്  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പടന്ന പി.എച്ച്.സി യുടെ നേതൃത്വത്തിൽ 45 പേരിൽ  നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ  ഒൻപത് പേർക്ക് പോസറ്റീവ് സ്ഥിരീകരിച്ചത്. ഇതിൽ 
 പഞ്ചായത്ത് ഡ്രൈവറും ബാങ്ക് ജീവനക്കാരനും ഉൾപ്പെടും. ഈ സാഹചര്യത്തിൽ പടന്ന പഞ്ചായത്ത് ഓഫീസ് 3 ദിവസത്തേക്ക് അടച്ചിട്ടു. 
പടന്ന കോ-ഓപ്പറേറ്റീവ് ബാങ്കിലെ രണ്ട് ജീവനക്കാർക്ക്  നേരത്തെ പോസറ്റീവ് സ്ഥിരീകരിച്ചതിനാൽ അടച്ച് പൂട്ടിയിരുന്നു . 
പഞ്ചായത്ത് ഓഫീസും ബാങ്കും അണുവിമുക്തമാക്കിയ ശേഷം ചൊവ്വാഴ്ച മുതൽ തുറന്ന്  പ്രവർത്തിക്കും.
കോവിഡ് വ്യാപനം തടയാൻ എല്ലാവരും നിയന്ത്രണം പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയച്ചു.