national
ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ന്യൂഡെല്‍ഹി: ( 18.09.2020) കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി പ്രസിഡന്റ് റാം നാഥ് കോവിന്ദ് സ്വീകരിച്ചു. ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതിനെ തുടര്‍ന്ന് നരേന്ദ്ര സിങ് ടോമറിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ അധിക ചുമതല നല്‍കും.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് ഹര്‍സിമ്രത് കൗറിന്റെ നാടകീയ രാജി.
കര്‍ഷക വിരുദ്ധമാണെന്നു ചര്‍ച്ചയില്‍ അകാലിദള്‍ പ്രസിഡന്റും ഹര്‍സിമ്രത്തിന്റെ ഭര്‍ത്താവുമായ സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു. മന്ത്രിസഭയില്‍ നിന്നു ഹര്‍സിമ്രത് രാജിവയ്ക്കുകയാണെന്നു പ്രസംഗത്തിനിടെ പ്രഖ്യാപിച്ച അദ്ദേഹം, തന്റെ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനു പുറത്തു നിന്നു പിന്തുണ നല്‍കുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെ താന്‍ രാജിവയ്ക്കുകയാണെന്നു ഹര്‍സിമ്രത് ട്വിറ്ററില്‍ കുറിച്ചു. രാജിയുടെ കാരണങ്ങള്‍ നിരത്തിയ കത്ത് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയും ചെയ്തു.