Headlines
Loading...
ജില്ലയിൽ കനത്ത മഴ പലയിടത്തും കൃഷി നാശം ; ബേഡകത്ത് ഉരുൾ പൊട്ടൽ

ജില്ലയിൽ കനത്ത മഴ പലയിടത്തും കൃഷി നാശം ; ബേഡകത്ത് ഉരുൾ പൊട്ടൽ

കാസർഗോഡ് : ജില്ലയിൽ പലയിടത്തും കനത്ത മഴയിൽ നാശ നഷ്ടം: മലയോരത്ത് ഉരുൾ പൊട്ടലും കൃഷി നാശവും , ബേഡഡുക്ക പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. വാവടുക്കം കുട്ട്യാനത്ത് ഉരുൾപ്പൊട്ടലുണ്ടായി വ്യാപകമായ കുന്നിടിച്ചിലും ,കൃഷി നാശവും ഉണ്ടായതായും നാട്ടുകാർ.

കനത്ത മഴയിൽ നീലേശ്വരം പാലായിൽ പുഴയോര റോഡ് തകർന്നു. തകർന്നത് നീലായി റോഡ് ,

ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും കണ്ണംകുളം മുതിയക്കാൽ പാടശേഖര കമ്മിറ്റി അംഗമായ കൃഷ്ണൻ എന്നയാളുടെ കൊയ്തതും കൊയ്യാൻ പാകമായതുമായ നെൽകൃഷി നശിച്ചു.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർന്നുവരുന്ന മഴയിൽ ഈ പ്രദേശത്തെ നിരവധി കർഷകരുടെ നെൽകൃഷിയാണ് വെള്ളംകയറി നശിച്ചുപോയത്