
kerala
ഇന്ന് 4644 പേർക്ക് കൊവിഡ്, 3781 പേർക്ക് സമ്പർക്കം വഴി; 18 മരണം
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 3781 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 498 പേരുണ്ട്രഗം സ്ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ നിലവിൽ 37,488 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 18 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
2862 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കവിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് തലസ്ഥാനത്ത് 824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.