News update
ജില്ലയിൽ ഇന്ന് വീണ്ടും കോവിഡ് മരണം, കുഴഞ്ഞു വീണു മരിച്ച രാവണീശ്വരം സ്വദേശിക്ക് കോവിഡ്
കാഞ്ഞങ്ങാട് : വീട്ടില്‍ കുഴഞ്ഞ് മരിച്ച യുവാവിന് പരിശോധനയില്‍ കോവീഡ് .രാവണേശ്വരം മുക്കൂട്ട് കാരക്കുണ്ട് കോളനിയിലെ രമേശ (45) നാണ് പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയി. മൃതദേഹം വീട്ടിലെത്തിച്ച ശേഷം സംശയ നിവാരണത്തിനായി ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എങ്കിട്ടന്‍ കൃഷ്ണന്റെയും ദേവിയുടെയും മകനാണ്. ഭാര്യ സാവിത്രി. മക്കള്‍ : രഞ്ജിത്ത്, രജിത, ശ്രീജിത്ത്. മരുമകന്‍: ഹരിഷ് (മടിക്കേരി). സഹോദരങ്ങള്‍: രാഘവന്‍, രാജേഷ്, രാജേന്ദ്രന്‍, ബേബി.