Headlines
Loading...
ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മതിൽ ഇടിഞ്ഞു വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മതിൽ ഇടിഞ്ഞു വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മതിൽ ഇടിഞ്ഞു വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.  തളങ്കര ഖാസിലൈൻ സ്വദേശിയും കെഎംസിസി പ്രവർത്തകനുമായ മുഹമ്മദ്‌ ഖാസിയാറകത്തിന്റെ കാറിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മാലിക്ദീനാർ ഭാഗത്ത്‌ നിന്ന് ദഖീറത്ത് സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത് . സംഭവം അറിഞ്ഞയുടന് തന്നെ വൈറ്റ് ഗാർഡ് അംഗങ്ങളും , ഖാസീലൈൻ പള്ളിക്കാൽ , ദീനാർ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും ,നാട്ടുകാരും എത്തിച്ചേർന്ന്  കാറിന്റെ മുകളിലും റോഡിലുമുണ്ടായിരുന്ന മതിലിന്റെ അവശിഷ്ടങ്ങൾ എടുത്തു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. 
പ്രസ്തുത സ്ഥലം എൻ എ നെല്ലിക്കുന്ന് എം എൽ എ , യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ എന്നിവർ സന്ദർശിച്ചു .