News update
അവസാനം ടിക്കറ്റ് റദ്ദാക്കി അബൂബക്കർ; പിഴയുടെ രൂപത്തിൽ ജീവൻ തിരികെ കിട്ടി നൗഫൽ
പെട്ടിയും പാക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി നിരാശനായി മടങ്ങുമ്പോൾ നൗഫലിന് വന്ന സങ്കടത്തിന് കയ്യും കണക്കുമില്ല. വീസ കാലാവധി കഴിഞ്ഞതിനാൽ പിഴയടയ്ക്കാതെ യാത്ര ചെയ്യാനാവില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്. അത്രയും പണം കയ്യിൽ ഇല്ലാതിരുന്ന നൗഫൽ സങ്കടത്തോടെ റൂമിലേക്ക് മടങ്ങി. തിരിച്ചെത്തി കാര്യം കമ്പനിയുടമയെ അറിയിച്ചു. വഴിയുണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പും നൽകി. കുറച്ച് സമയം കഴിഞ്ഞ ശേഷം അപകട വാർത്ത കണ്ട് നൗഫൽ നടുങ്ങി. മലപ്പുറം തിരുന്നാവായ സ്വദേശിയാണ് നൗഫൽ. ദൈവത്തിന്റെ കൈയ്യാണ് മരണത്തിൽ നിന്ന് രക്ഷിച്ചതെന്ന് പറയുമ്പോഴും അപകടത്തിൽപ്പെട്ടവരെയോർത്തുള്ള വേവലാതി നൗഫലിന് ഒഴിയുന്നില്ല.
ദുബായിൽ ബിസിനസുകാരനായ അബൂബക്കർ യാത്ര ഒഴിവാക്കിയത് അവസാന നിമിഷമാണ്. അതും ഉമ്മയുടെ വാക്കിന്റെ പുറത്ത്. നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിലാണ് ഉമ്മയും വരുന്നുണ്ടെന്ന് നിർബന്ധം പിടിച്ചത്. എന്നാൽ താനും വരിയാണെന്ന് ഉപ്പയും. നിവൃത്തിയില്ലാതെ അവസാന നിമിഷം ടിക്കറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നു അബൂബക്കർ.
ബന്ധുവിന്റെ റസ്റ്റൊറന്റിൽ നിൽക്കുമ്പോഴാണ് താൻ യാത്ര പോകാനിരുന്ന വിമാനം അപകടത്തിൽപ്പെട്ട വിവരം അബൂബക്കർ അറിഞ്ഞത്. ഉമ്മയാക്കും ദൈവത്തിനും നന്ദി പറഞ്ഞ് ഉടൻ ഉമ്മയെ വിളിക്കുകയാണ് താൻ ചെയ്തതെന്ന് അബൂബക്കറും പറയുന്നു. വൈകുന്നേരം ഏഴരയോടെ കരിപ്പൂരിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു