Headlines
Loading...
അടച്ചിട്ട കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി നാളെ തുറക്കും, കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്

അടച്ചിട്ട കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി നാളെ തുറക്കും, കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്

കാഞ്ഞങ്ങാട് : കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കു കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട്‌ ഡിപ്പോ അണുവിമുക്തമാക്കിയ ശേഷം നാളെ തുറക്കും.കാഞ്ഞങ്ങാട്‌ നിന്നു ചന്ദ്രഗിരി കാസര്‍കോട്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ആര്‍ആര്‍ഇ 370 ബസ്‌ കണ്ടക്ടര്‍ക്കു
ആണ്‌ പോസിറ്റീവ്‌ കാസര്‍കോട്‌ സ്വദേശിയാണ്‌. കാസര്‍കോട്‌ നിന്നുവര്‍ക്ക്‌ അറേഞ്ച്‌മെന്റില്‍ കാഞ്ഞങ്ങാട്‌ ഡിപ്പോയിലേക്കു മാറ്റിയതാണ്‌. ദിവസേന 3 വീതം ആറു ദ്രിപ്പ്‌ സര്‍വീസ്‌ നടത്തുന്നതാണ്‌ ബസ്‌ .
ഇതിന്റെ ഡ്രൈവര്‍, കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ ഡിപ്പോകളിലെ സ്റ്റേഷന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട്‌ ഡിപ്പോയിലെ കണ്‍ട്രോളിങ്‌ ഇന്‍സ്പെക്ടര്‍, കാഷ്‌ കൌണ്ടര്‍ ക്ലാര്‍ക്ക്‌ ഉള്‍പ്പെടെ എട്ടോളം പേര്‍ ക്വാറന്റീനില്‍ ആയി. കോവിഡ്‌ സമ്പര്‍ക്ക വ്യാപന പ്രദേശമായിരുന്ന കാസര്‍കോട്‌ മീന്‍ ചന്തയില്‍ നിന്നുള്ള സമ്പര്‍ക്കം വഴി ആയിരിക്കാം കണ്ടക്ടർമാർക്ക്  കോവിഡ്‌ പകര്‍ന്നതെന്നു സംശയിക്കുന്നു.
കെഎസ്‌ആര്‍ടിസി കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ സര്‍വീസ്‌ നടത്തുമെന്നും കാഞ്ഞങ്ങാട്‌
ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന്‌ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി കാസര്‍കോട്‌ ഡിപ്പോയും അണു വിമുക്തമാക്കും