ചെറുവത്തൂർ:അമ്പലത്തറ, കാഞ്ഞങ്ങാട്, ചെറുവത്തൂർ 110 കെ.വി. ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒൻപതിന് രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ 110 കെ.വി. സബ്‌സ്റ്റേഷൻ ചെറുവത്തൂർ, 33 കെ.വി. സബ്‌സ്റ്റേഷൻ തൃക്കരിപ്പൂർ, 33 കെ.വി. സബ്‌സ്റ്റേഷൻ വെസ്റ്റ് എളേരി പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതിവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.