Headlines
Loading...
ജില്ലയിൽ വീണ്ടും മരണം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരിച്ചു

ജില്ലയിൽ വീണ്ടും മരണം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരിച്ചു

തൃക്കരിപ്പൂർ: ആയിറ്റി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആയിറ്റി ഹുദാ നഗർ സ്വദേശി  എ പി അബ്ദുൽഖാദർ (62) നിര്യാതനായി. ഏറെക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു.
എറണാകുളത്ത് ചികിത്സയ്ക്കായി പോയി തിരിച്ചു വരുന്നതിനിടെ പനി അനുഭവപ്പെട്ടതിനെ ത്തുടർന്ന് പരിയാരത്ത് വച്ച് നടത്തിയ ടെസ്റ്റിലാണ് കോവിഡ്  സ്ഥിരീകരിക്കപ്പെട്ടത്. യാത്രയിൽ എവിടെനിന്നോ വൈറസ് ബാധ ഏറ്റതാവാം എന്നതാണ് അനുമാനം.
ഭാര്യ. മറിയുമ്മ
മക്കൾ ഹസീന, ഹാഷിബ.
മരുമക്കൾ. സൈനുൽ ആബിദ്, ഇസ്മായിൽ

 ഖബറടക്കം ആയിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും