covid update
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ബദിയടുക്ക: നാല് ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ബേള മജിര്‍പള്ളക്കട്ടയിലെ ദേവപ്പ-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് മരിച്ചത്. വ്യാഴാഴ്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വെച്ചായിരുന്നു പ്രസവം. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതായിരുന്നു. രാത്രി മുലയൂട്ടുന്നതിനിടെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. ഇന്നലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ ലോകവ്യാപകമായി മുലയൂട്ടല്‍വാരം സംഘടിപ്പിച്ചുവരികയാണ്. അതിനിടെയാണ് ബേളയില്‍ പിഞ്ചുകുഞ്ഞിന്റെ മരണമുണ്ടായത്.