രാജപുരം: കാണാതായ യുവതിയെ ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണൻ്റെ (25) മൃതദ്ദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത് രാജപുരം പൂടംകല്ല് കാഞ്ഞിരത്തടി ചാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത് ശ്രീലക്ഷ്മിയെ കാണ്‍മാനില്ലെന്നു പരാതിയുമായി ബന്ധുക്കള്‍ രാജപുരം പോലീസിനെ ശനിയാഴ്ച വൈകുന്നേരം സമീപിച്ചിരുന്നു ഇന്നലെ അഞ്ചുമണിക്കാണ് വീട്ടില്‍ വെച്ച് കാണാതായത്.