covid update
പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 27 ആയി

പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴ ശക്തമായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം തെരച്ചിൽ നിർത്തിവെച്ചിരുന്നു. ഇന്ന് രാവിലെ തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു
ദേശീയ ദുരന്തനിവാരണ സേനയും പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എംഎം മണി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.