Headlines
Loading...
ചികിത്സ തേടിയ വ്യക്തിക്ക് കോവിഡ്: കാസര്‍കോട് ജില്ലാ ആശുപത്രി ഐ.സി.യു അടച്ചു

ചികിത്സ തേടിയ വ്യക്തിക്ക് കോവിഡ്: കാസര്‍കോട് ജില്ലാ ആശുപത്രി ഐ.സി.യു അടച്ചു

കാസർകോട്:കാസർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ആൾക്ക് കോവിഡ്. ഇതിന് പിറകെയാണ് ഐ.സി.യു അടച്ചത്.ഐ.സി.യു 3 ഷിഫ്റ്റുകളിലായി ജോലിയിലുണ്ടായിരുന്ന  നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ക്വോറൻ്റൈനിൽ പ്രവേശിപ്പിച്ചു. 

 

തീവ്ര പരിചരണ ആവിശ്യമുള്ളവര കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ കാസർകോട് ജനറൽ ആശുപത്രിയിലെ സ്ഥലപരിമിതി പ്രശ്നങ്ങളും നില നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ തീവ്രപരിചരണ ആവിശ്യമുള്ള രോഗികൾക്ക് പ്രയാസം നേരിടേണ്ടി വരും. 

അതേ സമയം പെരിയ സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 21,22,23 ദിവസങ്ങളിൽ ചികിത്സയ്ക്ക് എത്തിയ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പെരിയ സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകരോടും ക്വോറൻ്റൈനിൽ പോവാൻ നിർദ്ധേശിച്ചിട്ടുണ്ട്. മറ്റുള്ള മുഴുവൻ ആളുകളേയും ആൻ്റിജൻ ടെസ്റ്റിന് വിധേയമാക്കി. ഇന്ന് സാമൂഹ്യ ആരോഗ്യ കേന്ദ്രം അടച്ചു. നാളെ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഒ.പി പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് പെരിയ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അറിയിച്ചത്.