Headlines
Loading...
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് ഇടുക്കി ചക്കുപള്ളം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് ഇടുക്കി ചക്കുപള്ളം സ്വദേശി


ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇടുക്കി ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഹ്യദയരോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളം ചികിത്സയിലായിരുന്നു. കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് തങ്കരാജിന് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.