ന്യൂഡൽഹി: രാജ്യത്തെ 69 വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കാൻ എയർപോർട്ട് അഥോരിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരുങ്ങുന്നു.
കൈകൾ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന സ്കാനറുകളും ഇരുന്പുചട്ടങ്ങളിൽ ഉറപ്പിക്കുന്ന രീതിയിലുള്ള മെറ്റൽഡിക്റ്ററുകളും ഒഴിവാക്കി കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള സ്കാനറുകളാണ് ഒരുക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്നതിനു മുന്പേ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് എഎഐ അധികൃതർ വ്യക്തമാക്കി.
ആകെ 198 ബോഡിസ്കാനറുകളാണു വിമാനത്താവളങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. 19 എണ്ണം ചെന്നൈ വിമാനത്താവളത്തിലേക്കാണ്. 17 എണ്ണം കോൽക്കത്തയിലും 12 എണ്ണം പൂനയിലും ഘടിപ്പിക്കും.