Headlines
Loading...
കാസർകോട്ട് വീണ്ടും കോവിഡ് മരണം, മരിച്ചത് ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ, ഇതോടെ ജില്ലയിലെ മരണം അഞ്ചായി

കാസർകോട്ട് വീണ്ടും കോവിഡ് മരണം, മരിച്ചത് ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ, ഇതോടെ ജില്ലയിലെ മരണം അഞ്ചായി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ എന്നിവരാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദര്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 71 വയസ്സുണ്ട്.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാന്  കൊവിഡ് സ്ഥിരീകരിച്ചു  ഇദ്ദേഹത്തിന് 70 വയസ്സുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നതായാണ് വിവരം.

ഇതോടെ കാസർകോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് അഞ്ചിടത്ത് നിരോധനാജ്ഞ നിലവിലുണ്ട്.