covid update
കേരളത്തിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; കാസർഗോഡിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും കൊവിഡ് രോഗി മരിച്ചു
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കാസർഗോഡിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും കൊവിഡ് രോഗികൾ മരിച്ചു. കാസർഗോഡ് ഇന്ന് രാവിലെ മരിച്ചതിന് പിന്നാലെ കോഴിക്കോടും കൊല്ലത്തും മരണം റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 50 ആയി
കാസർഗോഡ് മരണം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോഴിക്കോടും രോഗി മരിച്ചത്. കോഴിക്കോട് കല്ലായി സ്വദേശി കോയ(57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ചികിത്സയിരുന്നു. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
കൊല്ലത്തും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. കൊല്ലത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.