Headlines
Loading...
കാസർകോട് വീണ്ടും കോവിഡ് മരണം; അണങ്കൂർ  സ്വദേശിനി മരണപ്പെട്ടു

കാസർകോട് വീണ്ടും കോവിഡ് മരണം; അണങ്കൂർ സ്വദേശിനി മരണപ്പെട്ടു


കാസർകോട്: ജില്ലയിൽ വീണ്ടും കോവിഡ് മരണം. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അണങ്കൂർ പച്ചക്കാട് സ്വദേശിനി ബുധനാഴ്ച്ച പുലർച്ച 4.30ന് മരണപ്പെട്ടു. പച്ചക്കാട്ടെ ഖൈറുന്നിസയാണ് (52)മരണപ്പെട്ടത്
ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രവ പരിശോധന നടത്തിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രോഗം സ്ഥിരികരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇവരുടെ രോഗ ഉറവിടം വെക്തമല്ല.