Local News
ഓൺലൈൻ പഠനത്തിന് സഹായവുമായി ഓർമ്മ കൂട്ടായ്മ വിദ്യാർത്ഥിക്ക് വീട്ടിലെത്തി ടിവി നൽകി
ഓൺലൈൻ പഠനാവശ്യത്തിന് സഹായമായി ഓർമ്മ കൂട്ടായ്‌മ
ഉദുമ
ഓൺലൈൻ പഠനാവശ്യത്തിന് സഹായമായി ഓർമ്മ കൂട്ടായ്‌മ. ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1995‐96 ബാച്ച് കൂട്ടായ്‌മയാ ഓർമ്മ ചാരിറ്റബിൾ ട്രസ്റ്റാണ് സഹപാഠിയായ ഞെക്ലിയിലെ ശാന്തകുമാരിയുടെ മക്കൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി സ്നേഹോപഹാരമായി ഒരു ടിവി നൽകിയത്. പ്രസിഡന്റ് സുധിൽകുമാർ, സെക്രട്ടറി ശ്രുതിശ്രീജിത്ത്, വൈസ് പ്രസിഡന്റുമാരായ ഷെരീഫ് ഞെക്ലി, ശ്രീധരി ജോയിന്റ് സെക്രട്ടറി മൈമൂന, എക്സിക്യൂട്ടീവ് അംഗങ്ങളായ സുകുമാരി ശ്രീധരൻ, ഉഷകൊപ്പൽ, ബിന്ദുകൊപ്പൽ എന്നിവരും പങ്കെടുത്തു.ഈ വർഷത്തെ ജനറൽബോഡി യോഗം ഓർമ്മ വാട്സപ്പ് ഗ്രൂപ്പ് വഴി നടക്കുകയും, പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധിൽകുമാർ, സെക്രട്ടറി - ശ്രുതിശ്രീജിത്ത്, വൈസ് പ്രസിഡന്റുമാർ - ഷെരീഫ് ഞെക്ലി, ശ്രീധരി, ജോയിന്റ് സെക്രട്ടറിമാർ - രാജേഷ് മാങ്ങാട്, മൈമൂന, രത്നവല്ലി, ട്രഷറർ - മുനീർ ഫോർട്ട്‌ലാൻഡ് എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു.