Headlines
Loading...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലാണ് മരണം.

ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 14ാം തീയതിയാണ് ഇദ്ദേഹം തമിഴ്‍നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. കൃത്യമായ പാസില്ലാതെയാണ് ഇദ്ദേഹം നാട്ടിലേക്ക് വന്നത്. മകനും ഇദ്ദേഹവും കൂടി സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് വരികയായിരുന്നു. അയ്യപ്പന്‍ കോവില്‍ അഞ്ചേക്കര്‍ ഏലത്തോട്ടത്തിന് നടുവിലായിട്ടാണ് ഇദ്ദേഹത്തിന്‍റെ വീടുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ നാട്ടിലെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചത്.