Headlines
Loading...
ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 170 പേര്‍ക്കെതിരെ കേസെടുത്തു ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 20 പേരെ അറസ്റ്റ് ചെയ്തു

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 170 പേര്‍ക്കെതിരെ കേസെടുത്തു ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 20 പേരെ അറസ്റ്റ് ചെയ്തു

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 170 പേര്‍ക്കെതിരെ കൂടി ഇന്നലെ (ജൂലൈ 19) കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 13630 ആയി.ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (ജൂലൈ 19) 20 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (1), കുമ്പള (2), കാസര്‍കോട് (1), വിദ്യാനഗര്‍ (2), മേല്‍പ്പറമ്പ (2), ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (1) ചന്തേര (1) വെള്ളരിക്കുണ്ട് (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3140 ആയി. വിവിധ കേസുകളിലായി 4170 പേരെ അറസ്റ്റ് ചെയ്തു. 1275 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു