kerala
സ്‌കൂള്‍ കായികമേള സമാപന ചടങ്ങില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചെന്ന് പരാതി school sports
കൊച്ചി: സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റിനെച്ചൊല്ലി സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചുവെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.
മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ഇവര്‍ക്ക് പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി വി രാജയെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് നവാമുകുന്ദയിലേയും മാര്‍ ബേസിലിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Also Read:

NATIONAL
റെയില്‍വേ ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ചു; മധ്യപ്രദേശിൽ പൊലീസുകാരന്റെ കൈപ്പത്തി അറ്റു

തുടക്കത്തില്‍ ഗ്രൗണ്ടിലായിരുന്ന പ്രതിഷേധം പിന്നീട് സ്റ്റേജിലേയ്ക്ക് കടക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. കുട്ടികളില്‍ ഒരാളെ പൊലീസ് കഴുത്തിന് പിടിച്ച് പുറത്തുകടക്കാന്‍ ശ്രമിച്ചു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലരെ പൊലീസ് മര്‍ദിച്ചതായും പരാതി ഉണ്ട്. അതേസമയം, വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നാവാമുകുന്ദയിലേയും മാര്‍ ബേസിലിലെയും അധികൃതര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി