Headlines
Loading...
മഹർജാൻ ഉദുമ ഫെസ്റ്റ് മീഡിയ ലോൻജിംഗ് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു media launching

മഹർജാൻ ഉദുമ ഫെസ്റ്റ് മീഡിയ ലോൻജിംഗ് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു media launching

ഉദുമ:അബുദാബി ഉദുമ മണ്ഡലം കെഎംസിസി  ഉദുമക്കാരുടെ മഹാസംഗമം മഹർജാൻ 2024 പരിപാടിയുടെ മീഡിയ ലോൻജിംഗ് മേൽപറമ്പ് ലീഗ് ഓഫീസിൽ  നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി  നിർവഹിച്ചു   ഉദുമ മണ്ഡലത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ തൊട്ടറിയാനും ,ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ അനുഗ്രഹീതമായ ഉദുമയുടെ മണ്ണിൽ പരസ്പരം ചേർത്ത് വെച്ച സൗഹാർദ്ദത്തിന്റെയും ,  സ്നേഹത്തിന്റെയും  മനോഹരമായ നേർക്കാഴ്ചയ്ക്കു   അബുദാബിയുടെ മണ്ണ് സാക്ഷ്യം വഹിക്കുന്ന ഉദുമ ഫെസ്റ്റ് ഡിസംബർ 28 നു ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത് .മേൽപറമ്പ് ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന ചടങ്ങിൽ അബുദാബി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്‌ അസീസ് കീഴൂർ സ്വാഗതം പറഞ്ഞു മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി  കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷദ വഹിച്ചു  ജില്ലാ നേതാക്കളായ കെഇഎ ബക്കർ,എ.ബി. ശാഫി ,ജില്ലാ വർക്കിങ് കമിറ്റി അംഗം അൻവർ കോളിയടുക്കം ,മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട് പഞ്ചായത്ത് നേതാക്കളായ കെബിഎം ശരീഫ്,  ടി.ഡി. കബീർ ഹമീദ് കുണിയ എന്നിവർ ആശംസകളറിയിച്ച്  സംസാരിച്ചു കെഎംസിസി നേതാവ് അഷ്റഫ് കീഴൂർ നന്ദി പറഞ്ഞു