kerala
വീടിന് പുറത്ത് ഒരു ലൈറ്റ് ഓണ് ചെയ്തിടണം, CCTV പരിശോധിക്കണം; കുറുവ ഭീതിയിൽ നിർദ്ദേശങ്ങളുമായി പൊലീസ് kerala police
ഒരു തരത്തിൽ ഒരു തരത്തിലുമാണ് തുടരുക. വീടുകൾ പൂർണമായി ഇരുട്ടിൽ മുങ്ങുന്ന സാഹചര്യം ഒഴിവാക്കണം എന്നുള്ളതാണ് മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ്റെ ജാഗ്രതാ നിർദ്ദേശം. വീടിൻ്റെ പുറത്ത് ഒരു ലൈറ്റ് ഓൺ ചെയ്ത് ഇടണം. ആയുധ സ്വഭാവമുള്ള വസ്തുക്കൾ പറമ്പിൽ അലക്ഷ്യമായി ഇടരുത്. വീട്ടിൽ സിസിടിവി ക്യാമറകൾ ഉള്ളവരാണെങ്കിൽ ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കണം. റോഡുകളിൽ അസ്വാഭാവിക സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും പോലീസ് നാട്ടുകാർക്ക് നിർദ്ദേശം നൽകാനും (കുരുവ കവർച്ച സംഘത്തിനെതിരെ പോലീസ് മുന്നറിയിപ്പ്)
അതേസമയം പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. സന്തോഷ് സെൽവം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നാണ് ഇയാളെ മണ്ണഞ്ചേരി കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂരിലെ മെറീഡിയൻ ഹോട്ടലിന് സമീപം വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾക്കായി പോലീസ് നഗരത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ഇയാൾക്കൊപ്പം മണികണ്ഠൻ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു