national
കോസ്റ്റ് ഗാര്‍ഡ് ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു costal guard general
ചെന്നൈ: കോസ്റ്റ് ഗാര്‍ഡ് ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഐഎന്‍എസ് അഡയാറില്‍ യോഗത്തില്‍ പങ്കെടുക്കവേയാണ് ഹൃദയാഘാതമുണ്ടായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഡിഎംകെ സ്ഥാപക നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയുടെ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്.