Headlines
Loading...
പാർട്ടി ഫണ്ട് തിരിമറി: മുൻ എംഎൽഎ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി; എല്ലാ പദവികളിൽ നിന്നും ഒഴിവാക്കാൻ CPIM തീരുമാനം

പാർട്ടി ഫണ്ട് തിരിമറി: മുൻ എംഎൽഎ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി; എല്ലാ പദവികളിൽ നിന്നും ഒഴിവാക്കാൻ CPIM തീരുമാനം

മുൻ എംഎൽഎയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി