സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. നിയമം നിലവില്‍വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാവും. സമാന സ്വഭാവമുള്ള സര്‍വകലാശാലകളില്‍ ഒരു ചാന്‍സലറെ നിയമിക്കും. പ്രത്യേക വിഷയങ്ങള്‍മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലയാണെങ്കില്‍ അതിന് പ്രത്യേക ചാന്‍സലറെ നിയമിക്കും.