Headlines
Loading...
വയനാട് ഉരുള്‍പൊട്ടലില്‍ 293 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ Wayanad

വയനാട് ഉരുള്‍പൊട്ടലില്‍ 293 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ Wayanad

വയനാട് ഉരുള്‍പൊട്ടലില്‍ 293 മരണം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 149 മൃതദേഹങ്ങള്‍. ദുരന്തഭൂമിയില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി. 

പതിനൊന്നുമണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ചൂരല്‍ മലയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തരും മറ്റ് അധികൃതരുമായും ആശയവിനിമയം നടത്തി. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. 

ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരും. ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണം. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തഭൂമിയിലെത്തി.  രണ്ടുമണിയോടെ ഇരുവരും ചൂരല്‍മലയിലെത്തി.  ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാഹുലും പ്രിയങ്കയും താല്‍ക്കാലിക പാലം കടന്ന് മറുകരയിലെത്തി . തുടര്‍ന്ന് 

സൈനികരുമായി ആശയവിനിമയം നടത്തി. പിന്നീട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യംപിലെത്തിയ ഇരുവരും അവിടെ കഴിയുന്നവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

കഴിഞ്ഞ 29ന് കേരളത്തിന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലര്‍ട്ട് നല്‍കിയാല്‍ത്തന്നെ മുന്‍കരുതലെടുക്കണംമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.