kerala
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട് rain
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറത്തും പാലക്കാട്ടും ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് മീന്‍ പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തി. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം