national
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സി രാജിവച്ചു; ഗവര്‍ണർക്ക് കത്ത് കൈമാറി vc resigned
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സി ഡോ.പി.സി.ശശീന്ദ്രന്‍ രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. അതേസമയം, സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കുറ്റക്കാരല്ലെന്ന് കാണിച്ച് അപ്പില്‍ നല്‍കിയ 33 വിദ്യാര്‍ഥികളുടെ ശിക്ഷ മാത്രമാണ് റദ്ദാക്കിയതെന്ന് വി.സി. അറിയിച്ചു. ഏഴ് ദിവസത്തെ സസ്പെന്‍ഷന്‍ കിട്ടിയ വിദ്യാര്‍ഥികളാണ് ശിക്ഷ റദ്ദാക്കണമെന്ന് കാട്ടി സര്‍വകലാശാലയ്ക്ക് അപ്പീല്‍ നല്‍കിയത്.
ഇതിനിടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ റാഗിങ്ങിനെ തുടർന്നുള്ള നടപടിക്കെതിരെ രണ്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഒരു വർഷം മുൻപ് നടന്നെന്ന് പറയുന്ന സംഭവത്തിലടുത്ത നടപടി ചോദ്യം ചെയ്താണ് നാലാം വർഷ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടപടി സ്റ്റേ ചെയ്തു. റാഗിങ് വിരുദ്ധ സമിതിയുടെ നടപടി രേഖകൾ ഹാജരാക്കാൻ കോടതി സർവകലാശാലക്ക് നിർദേശം നൽകി