Headlines
Loading...
പഞ്ചായത്തിന്റെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രാദേശിക സർക്കാരുകളുടെ ഫണ്ട് തട്ടിയെടുക്കാനുള്ള കുറുക്കു വഴി; സുഫൈജ അബൂബക്കർ

പഞ്ചായത്തിന്റെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രാദേശിക സർക്കാരുകളുടെ ഫണ്ട് തട്ടിയെടുക്കാനുള്ള കുറുക്കു വഴി; സുഫൈജ അബൂബക്കർ

പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് (STSB) അകൗണ്ടിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ്
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തന്ത്രമാണെന്നും
പഞ്ചായത്തിന്റെ തനത് ഫണ്ട് എവിടെ നിക്ഷേപിക്കണം എന്നുള്ളത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരമാണെന്നിരിക്കെ തനത് ഫണ്ടിലേക്കുള്ള സർക്കാരിന്റെ കടന്നു കയറ്റം പഞ്ചായത്തുകളെ വികസന മുരടിപ്പിലേക്കു എത്തിക്കുമെന്നും LGML സംസ്ഥാന സെക്രട്ടറി സുഫൈജ അബൂബക്കർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ വികസന ഫണ്ട്‌ നാളിതു വരെ പൂർണമായും അനുവദിക്കാത്ത സർക്കാർ പഞ്ചായത്തിന്റെ തനത് ഫണ്ട് തട്ടിയെടുക്കാനുള്ള ഉപാധിയായി ധനകാര്യ വകുപ്പിന്റെ ഉത്തരവിലൂടെ നേടുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെ കവർന്നെ ടുക്കുന്നതിന്റെ പുതിയ കുറുക്കുവഴി തേടുകയാണെന്നും സുഫൈജ അബൂബക്കർ പറഞ്ഞു.