ഇറാനില്‍ ഇരട്ടസ്ഫോടനത്തില്‍ 70 മരണം. റവലൂഷനറി ഗാര്‍ഡ് മുന്‍ ജനറലിന്‍റെ ശവകുടീരത്തിലാണ് സ്ഫോടനമുണ്ടായത്. 170 പേര്‍ക്ക് പരുക്കേറ്റു. ജനറല്‍ ഖാസിം സുലൈമാനിയുടെ അനുസ്മരണച്ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. നാലുവര്‍ഷം മുന്‍പ് യുഎസ് വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.