Headlines
Loading...
വടകര താലൂക്ക് ഓഫീസ് തീവയ്പ്പ്; പ്രതിയെ കോടതി വെറുതേ വിട്ടു vadakara

വടകര താലൂക്ക് ഓഫീസ് തീവയ്പ്പ്; പ്രതിയെ കോടതി വെറുതേ വിട്ടു vadakara

കോഴിക്കോട് വടകര താലൂക്ക് ഓഫിസിലെ തീവെപ്പ് കേസില്‍ പ്രതിയെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശിയായ സതീഷ് നാരായണനെയാണ് മതിയായ തെളിവില്ലെന്ന കാരണത്താല്‍ വടകര സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ രണ്ട് വര്‍ഷത്തിലധികമായി ജയിലിലായിരുന്നു ഇയാള്‍. 

2021 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചയോടെ താലൂക്ക് ഓഫിസ് കെട്ടിടം കത്തിചാമ്പലാകുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷാസേന എത്തി തീ അണക്കുമ്പോഴേയ്ക്കും വന്‍തോതില്‍ കത്തിനശിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒട്ടേറെ നിര്‍ണായക റവന്യൂ രേഖകളും കത്തിനശിച്ചവയില്‍പ്പെടുന്നു. ഹൈദരാബാദ് സ്വദേശിയായ സതീഷ് നാരായണനെ മൂന്നാം ദിവസം പൊലിസ് അറസ്റ്റ് ചെയ്തു. 

സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവായി പൊലിസ് കോടതിയില്‍ ഹാജരാക്കിയത്. മുന്‍പ് ഡിഇഒ ഓഫിസ് കെട്ടിടത്തിലെ ഓഡിറ്റോറിയം കത്തിക്കാന്‍ ശ്രമിച്ച കേസിലടക്കം സതീഷ് നാരായണന്‍ പ്രതിയായിരുന്നുവെന്നും പൊലിസ് വാദിച്ചു. 23 സാക്ഷികളെ വിസ്തരിച്ചു. ഒടുവിലാണ് തെളിവുകളുടെ അഭാവത്താല്‍ സതീഷ് നാരായണനെ വെറുതെ വിടാനുള്ള കോടതിയുടെ തീരുമാനം. തീവെപ്പ് ഉണ്ടായ അന്ന് മുതല്‍  വാടക കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്