15 സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് rajyasabha
15 സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 56 രാജ്യസഭാ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5 ന് വോട്ടെണ്ണൽ. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം ഫെബ്രുവരി 15 ആണ്. മഹാരാഷ്ട്രയിൽ നിന്നുളള രാജ്യസഭാംഗമായ വി മുരളീധരൻ അടക്കം കേന്ദ്രമന്ത്രിമാരുടെ കാലാവധി പൂർത്തിയാവുകയാണ്. ഇവരിൽ എത്രപേർക്ക് വീണ്ടും രാജ്യസഭയിലേയ്ക്ക് അവസരം ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. യുപിയിൽ നിന്ന് പത്തും മഹാരാഷ്ട്രയിൽ നിന്നും ബിഹാറിൽ നിന്നും ആറ് വീതവും മധ്യപ്രദേശിലും ബംഗാളിലും അഞ്ച് വീതവും സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബിഹാർ എന്നിവിടങ്ങളിലെ ഭരണമാറ്റം രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ ഗുണം ചെയ്യും. തെലങ്കാനയിലും കർണാടകയിലും ഹിമാചൽപ്രദേശിലും അധികാരമുള്ളത് കോൺഗ്രസിന് ആശ്വാസമാകും