Headlines
Loading...
തൃശൂരില്‍ ബാലിക മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ട്വിസ്റ്റ്

തൃശൂരില്‍ ബാലിക മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല; ട്വിസ്റ്റ്

തൃശൂര്‍ തിരുവില്വാമലയില്‍ ബാലിക മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്നു ഫൊറന്‍സിക് പരിശോധന ഫലം. പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നു സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവുടെ സാന്നിധ്യം കണ്ടെത്തി. പറമ്പില്‍നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫൊറന്‍സിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത് . ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യശ്രീ. 

കുട്ടിയുടെ മുഖവും വലതുകയ്യും തകർന്ന നിലയിലായിരുന്നു. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. സ്ഥലത്തുനിന്നു രാത്രിയിൽ സ്ഫോടന ശബ്ദം ഉച്ചത്തിൽ കേട്ടതായി അയൽക്കാർ അന്ന് പറഞ്ഞിരുന്നു.