Headlines
Loading...
എന്‍റെ മകളെ തിരിച്ചുകിട്ടി; എല്ലാ പ്രാര്‍ഥനയ്ക്കും നന്ദി'; കണ്ണീരോടെ അമ്മ

എന്‍റെ മകളെ തിരിച്ചുകിട്ടി; എല്ലാ പ്രാര്‍ഥനയ്ക്കും നന്ദി'; കണ്ണീരോടെ അമ്മ

പ്രാണന്‍ കയ്യില്‍ പിടഞ്ഞ 20 മണിക്കൂറിന് ശേഷം കേരളത്തിന് മുന്നിലേക്ക് ആ അമ്മയെത്തി. ആറുവയസുകാരിയായ തന്‍റെ മകളെ തിരിച്ചു കിട്ടിയെന്നും പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അബീഗേലിന്‍റെ അമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയുടെ വാക്കുകളിങ്ങനെ...'ഇന്നലെ വൈകിട്ട് എന്‍റെ കുഞ്ഞിനെ കാണാതെയായത് മുതല്‍ ഇന്ന് ഈ നേരം കുഞ്ഞിനെ കണ്ടുകിട്ടുന്നത് വരെ ഒപ്പം നിന്ന കേരള പൊലീസിനും, രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും , പള്ളിയിലുള്ളവര്‍ക്കും, തിരുമേനിമാര്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാവരോടും നന്ദി. കേരളത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്ത് നിന്നുമെല്ലാമായി പ്രാര്‍ഥിച്ച എല്ലാവരോടും നിറഞ്ഞ നന്ദി. എന്‍റെ മകളെ തിരിച്ചു കിട്ടി. ഉടന്‍ തന്നെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്..'കണ്ണീരോടെ അവര്‍ പറഞ്ഞു നിര്‍ത്തി. അനിയത്തിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നാ