Headlines
Loading...
കുസാറ്റ് ദുരന്തം: സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി

കുസാറ്റ് ദുരന്തം: സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി

കുസാറ്റിൽ നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നടപടി. സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി. സംഗീത നിശയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ റജിസ്ട്രോര്‍ക്ക് നല്‍കിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി.  അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍ വ്യക്തമാക്കി. സിന്‍ഡിക്കറ്റ് ഉപസമിതിയില്‍നിന്ന് പി.കെ.ബേബിയെ മാറ്റി.

അതേസമയം, കുസാറ്റിൽ നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ സർവകലാശാലയുടെ വീഴ്ച്ചയെന്ന് ആരോപണം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. കത്തിന്റെ പകർപ്പ് ലഭിച്ചു. കത്ത് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തി