kerala
കാണാതായ കുഞ്ഞിനായി ഊര്‍ജിത തിരച്ചില്‍; അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് കോള്‍
കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ പരിശോധിച്ച് പൊലീസ്. കുഞ്ഞിനെ മോചിപ്പിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നത്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നുമണിക്കൂറായി. സഹോദരനെ തള്ളി മാറ്റിയശേഷമാണ് ആറുവയസുകാരി അബിഗേലിനെ കടത്തിയത്. കുഞ്ഞിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക.
കൊല്ലം ഒായൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ പരിശോധിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നു. തിരച്ചിലിന് സഹായിച്ച് നാട്ടുകാരും. ഒരു കാര്‍ കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ജി.എസ്.ജയലാല്‍ എംഎല്‍എ പറഞ്ഞു. രണ്ട് വെള്ളക്കാറുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഒരു കാര്‍ പെട്ടെന്ന് തിരിച്ചുപോയി. കുട്ടിയുടെ പിതാവുമായി സംസാരിച്ചെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. അന്വേഷണം സംസ്ഥാനവ്യാപകമാക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുെട ഓഫിസും ഇടപെട്ടതായി മന്ത്രി.