Headlines
Loading...
കുസാറ്റില്‍ ഗാനസന്ധ്യയ്ക്കിടെ തിക്കും തിരക്കും: നാലു വിദ്യാര്‍ഥികള്‍ മരിച്ചു; അഞ്ചുപേരുടെ നില ഗുരുതരം

കുസാറ്റില്‍ ഗാനസന്ധ്യയ്ക്കിടെ തിക്കും തിരക്കും: നാലു വിദ്യാര്‍ഥികള്‍ മരിച്ചു; അഞ്ചുപേരുടെ നില ഗുരുതരം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും നാലു വിദ്യാര്‍ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റ് സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനസന്ധ്യയ്ക്കിടെയാണ് അപകടം. മരിച്ചത് രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്നാണ് വിവരം. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. 

ഇരുപതിലേറെപ്പേര്‍ക്ക്  പരുക്കേറ്റു. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ടുവീണു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലും കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്യാംപസില്‍ നിന്ന് മറ്റു വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നു. പരിപാടിക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. ക്യാംപിനു പുറത്തു നിന്നുള്ളവരും പരിപാടി കാണാനെത്തിയിരുന്നു. മഴ പെയ്തപ്പോള്‍ പുറത്തു നിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു നടന്നത്