Headlines
Loading...
ആഡംബര ബസ് ഉടമകളെ എംവിഡി ദ്രോഹിക്കുന്നു; നടപടി തുടര്‍ന്നാല്‍ സമരം

ആഡംബര ബസ് ഉടമകളെ എംവിഡി ദ്രോഹിക്കുന്നു; നടപടി തുടര്‍ന്നാല്‍ സമരം

ആഡംബര ബസ് ഉടമകളെ മോട്ടോര്‍ വാഹനവകുപ്പ് അകാരണമായി ദ്രോഹിക്കുന്നുവെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍. ബസുടമകളില്‍ നിന്ന് 15,000 രൂപവരെ പിഴയീടാക്കുന്നു. എംവിഡിക്കെതിരെ കോടതിയെ സമീപിക്കും. നടപടി തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും അസോസിയോഷന്‍.  റോബിന്‍ ബസ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും അസോസിയേഷന്‍ ആരോപിച്ചു. 

അതേസമയം,  തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. പെർമിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴയൊടുക്കിയതിന് പിന്നാലെയാണ് ബസ് വിട്ടുനൽകിയത്. വൈകിട്ട് അഞ്ചിന് കോയമ്പത്തൂർ പത്തനംതിട്ട സർവീസ് പുനരാരംഭിക്കുമെന്ന് റോബിൻ ബസുടമ അറിയിച്ചു. ഞായറാഴ്ചയാണ് റോബിൻ ബസ് മോട്ടർ വാഹന വകുപ്പ് പിടികൂടിയത്. രേഖകൾ പരിശോധിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ബസ് വിട്ടു നൽകുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.