kerala
ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായികമേള ജി.എച്ച്.എസ്.എസ് ഉദുമയിൽ നാളെ മുതൽ; ഒരുക്കങ്ങള്‍ പൂർത്തിയായതായി സംഘാടകർ
കാസര്‍കോട്: 2023-24 വര്‍ഷത്തെ ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 4,5,6 തീയതികളില്‍ ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക മേളയില്‍ ബേക്കല്‍ ഉപജില്ലയിലെ 65 സ്‌കൂളുകളില്‍ നിന്നും കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2190 ഓളം കുട്ടികള്‍ പങ്കെടു ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 170 ഇനങ്ങളിലാണ് മത്സരം. ബുധനാഴ്ച രാവിലെ 8.30 ന് പാലക്കുന്ന് ടൗണില്‍ നിന്നും ദീപശിഖ കായിക താരങ്ങള്‍ റിലേ ആയി പള്ളം, ഉദുമ ടൗണ്‍, മാര്‍ക്കറ്റ് റോഡ്, നാലാംവാതുക്കല്‍ വഴി സ്‌കൂളില്‍ എത്തിച്ച് മൈതാനിയില്‍ തെളിയിക്കും. രാവിലെ 9 മണി മുതല്‍ യുപി വിഭാഗം കുട്ടികളുടെ വിവിധ കായിക മത്സര ങ്ങള്‍ നടക്കും. വ്യാഴാഴ്ച രാവിലെ 9 മണി ക്ക് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ മേല്‍പ്പറമ്പ് സിഐ ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിക്കും. ബേക്കല്‍ എഇഒ കെ അരവിന്ദ പതാക ഉയര്‍ത്തും. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ കെവി അഷ്‌റഫ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയാകും.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.ജോ. കണ്‍വീനര്‍ ടി അസീസ് സ്വാഗതം പറയും. കാസര്‍കോട് ഡിഡിഇ എന്‍ നന്ദികേശ് മുഖ്യാതിഥിയാകും.
കായിക മേളയുടെ വിജയത്തിനായി വമ്പിച്ച ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയത്. മത്സരത്തില്‍ പങ്കെടുന്ന കായികതാരങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഒഫീഷ്യല്‍സിനും മൂന്ന് ദിവസവും വിഭവ സമൃദ്ധ മായ ഭക്ഷണം നല്‍കും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനി ക്കും.ഉദുമ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ മെമ്പര്‍ മാരുടെയും സംഘാടക സമിതി ഭാരവാഹികളു ടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വീടുകളും കടകളും സ്ഥാപനങ്ങളും കയറി ഫണ്ട് സമാഹരിച്ചു കൊണ്ടാണ് കായിക മേളയുടെ ചിലവ് നടത്തു ന്നത്.
പ്രചരണത്തിന്റെ ഭാഗമായി ഉദുമ,പാലക്കുന്ന്, ബേക്കല്‍,പള്ളിക്കര നാലാം വാതുക്കല്‍ എന്നിവിടങ്ങളില്‍ ബാനറും ഉദുമ റെയില്‍വേ ഗേറ്റ്, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ സ്വാഗത കമാനങ്ങളും സ്ഥാപിച്ചു.
കഴിഞ്ഞ 11 വര്‍ഷമായി ആതിഥേയരായ ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള ചാമ്പ്യന്‍മാര്‍.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ കെവി അഷ്‌റഫ് ,വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ നാലാം വാതുക്കല്‍, ജോ. കണ്‍വീനര്‍ ടി അസീസ്,
പിടിഎ മെമ്പര്‍ അബ്ബാസ് നാലാംവാതുക്കല്‍ എന്നിവര്‍ പങ്കെടുത്തു