kerala
വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, 12 പേര്‍ക്ക് പരുക്ക്
കോഴിക്കോട് വടകര മടപ്പള്ളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് കോട്ടയം സ്വദേശി സാലിയ ആണ് മരിച്ചത്. അപകടത്തിൽ പതിനൊന്നു പേർക്ക് പരുക്കേറ്റു. പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. കോട്ടയത്ത് നിന്ന് കാസർകോടേയ്ക്ക് മരണാനന്തര പരിപാടിയിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽ പെട്ടത്.
എതിരെ വന്ന കാറിനു സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാലിയ മരിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്