Headlines
Loading...
കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളായി. കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തി വച്ചു.  ഇതിനിടെ എൻ ഐ എ തേടുന്ന ഖലിസ്ഥാൻ ഭീകരൻ  സുഖ്ദൂൽ സിങ് കാനഡയിൽ കൊല്ലപ്പട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. ജസ്റ്റിൻ ട്രൂഡോയുടെ ഖലിസ്ഥാൻ പ്രേമം ഇന്ത്യ - കാനഡ  നയതന്ത്ര ബന്ധത്തെ ചരിത്രത്തിൽ ഏറ്റവും മോശം നിലയിലെത്തിച്ചിരിക്കുന്നു. കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതമായി നിർത്തിവച്ചു.  ഇന്ത്യൻ വീസക്ക് അപേക്ഷിച്ചിരിക്കുന്നവരിൽ  ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.   


കാനഡ ഇതേരീതിയിൽ പ്രതികരിച്ചാൽ വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനും കാത്തിരിക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരിച്ചടിയാകും. എന്നാൽ ഇന്ത്യൻ കുടിയേറ്റമാണ് കനേഡിയൻ സമ്പദ് വ്യസ്ഥയുടെ കരുത്തെന്നതിനാൽ തിടുക്കപ്പെട്ട്  ട്രൂഡോ സർക്കാർ അതിന് തുനിഞ്ഞേക്കില്ല. കാനഡയിലേക്ക് കുടിയേറുന്ന അഞ്ചിലൊരാൾ ഇന്ത്യക്കാരനാണെന്നാണ് കണക്ക്. 

ഇതിനിടെയാണ് കാനഡയിലെ വിന്നിപെഗിൽ എൻഐഎ തേടുന്ന ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ് എന്ന സുഖ ദുനെകെആണ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് മരണം. 2017ൽ വ്യാജയാത്ര രേഖകളുണ്ടാക്കി കാനഡയിലേയ്ക്ക് കടന്ന സുഖക്കെതിരെ രാജ്യത്ത് നിരവധി കേസുകളുണ്ട്. ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ അര്‍ഷീദ് സിങ്ങിന്‍റെ വലംകൈ ആയ സുഖയെ വിട്ട് തരണം എന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ച്  ലോറൻസ് ബിഷ്‌ണോയി ഗുണ്ട സംഘം രംഗത്തെത്തി.

സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത്. മഞ്ഞുരുക്കാൻ ആര് മുൻകയ്യെടുക്കുമെന്നതാണ് ചോദ്യം.