Headlines
Loading...
ഇന്ത്യന്‍ റെയില്‍വേ കണ്ട ഏറ്റവും വലിയ ദുരന്തം; ധാര്‍മിക ഉത്തരവാദിത്തം ആര്‍ക്ക്?

ഇന്ത്യന്‍ റെയില്‍വേ കണ്ട ഏറ്റവും വലിയ ദുരന്തം; ധാര്‍മിക ഉത്തരവാദിത്തം ആര്‍ക്ക്?

റെയില്‍വേ കണ്ട ഏറ്റവും വലിയ അപകടങ്ങളിലൊന്നിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചോദ്യമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. അശ്വിനി വൈഷ്ണവ് റെയില്‍വേമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബാലസോറിലെ ട്രെയിന്‍ ദുരന്തം. 
റെയില്‍ അപകടമുണ്ടായപ്പോള്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രിയും വിമാന അപകടമുണ്ടായപ്പോള്‍ മാധവ് റാവു സിന്ധ്യയും രാജിവച്ചത് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ അപകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ കുമാര്‍ ബന്‍സല്‍ ആവശ്യപ്പെട്ടു. റെയില്‍വേമന്ത്രി രാജിവയ്ക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ ആഡംബര ട്രെയിനുകള്‍ക്ക് മാത്രം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധനല്‍കുമ്പോള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ട്രെയിന്‍ സര്‍വീസ് അവഗണിക്കപ്പെടുന്നുവെന്ന് ബിനോയ് വിശ്വം എംപി പ്രതികരിച്ചു. റെയില്‍വേ മേഖലയുടെ തകര്‍ച്ചയാണ് വെളിപ്പെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് റെയില്‍വേമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. വിവാദങ്ങളോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല