ബാലസോര്‍ ട്രെയിന്‍ ദുരന്തം സിബിെഎ അന്വേഷിക്കും. സിഗ്നലിങ് സംവിധാനത്തില്‍ പാളിച്ചയുണ്ടായെന്നും ട്രെയിനുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. ദുരന്തത്തില്‍ ഒഡീഷ സര്‍ക്കാരിന്‍റെ കണക്ക് അനുസരിച്ച് മരണം 275 ആയി. 1,175 പേര്‍ക്ക് പരുക്കേറ്റു. 793 പേര്‍ ആശുപത്രി വിട്ടു. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 78 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
ഇലക്ട്രോണിക് ഇന്‍റര്‍ലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേമന്ത്രി വ്യക്തമാക്കി. ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ലൂപ്പ് ലൈനിലേയ്ക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നതായി കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് പറഞ്ഞതായി റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. സിഗ്നലിങ്ങില്‍ പാളിച്ചയുണ്ടായെന്ന് പ്രഥാമികമായി വിലയിരുത്തുന്നുവെങ്കിലും റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടയശേഷമേ അപകടകാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്തൂ.
139 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ റെയില്‍വേ പുറത്തിറക്കി. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി. കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും മന്‍സുഖ് മാണ്ഡവ്യയും പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ആശുപത്രി വിടുന്നവര്‍ക്ക് നാട്ടിലേയ്ക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നു. ഗതാഗതം പുനസ്ഥാപിക്കാന്‍ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മെയിന്‍ ലൈന്‍ സജ്ജമായി.
ഇന്ന് 90 ട്രെയിനുകള്‍ റദ്ദാക്കി. 46 എണ്ണം വഴിതിരിച്ച് വിട്ടു. റെയില്‍വേമന്ത്രിയുമായും ഒഡീഷ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നാെള തെളിെവടുപ്പ് നടത്തും. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ മൊഴിനല്‍കാം. ദുരന്തത്തെക്കുറിച്ച് സുപ്രീംകോടതിയിെല വിരമിച്ച ജഡ്ജിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.