Headlines
Loading...
പിതാവ് കളിപ്പിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരി കൈയില്‍ നിന്ന് നിലത്ത് വീണ് മരിച്ചു

പിതാവ് കളിപ്പിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരി കൈയില്‍ നിന്ന് നിലത്ത് വീണ് മരിച്ചു

പത്തനംതിട്ട : പിതാവ് കളിപ്പിച്ചു കൊണ്ടിരിക്കേ ഒന്നര വയസ്സുകാരി കൈയില്‍ നിന്നും നിലത്തു തലയടിച്ച് വീണ് മരിച്ചു. തെക്കേമല തടത്തില്‍ വീട്ടില്‍ ടി എം വിനോദിന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ നാഗേന്ദ്രകുമാറിന്റെ(27)യും സബിത ദേവിയുടെയും മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം തെക്കേമലയിലെ കടയില്‍ പോയി മടങ്ങിയെത്തി കുട്ടി പിതാവിന്റെ കൈയില്‍ നിന്നും വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തലയടിച്ച് വീണതിനാല്‍ കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു.

രാത്രി ഒമ്പതു മണിയോടെയാണ് കുട്ടി മരിച്ചത്. വീട്ടുടമയുടെ മൊഴി പ്രകാരം ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.