Headlines
Loading...
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലം നാളെ ഉച്ച കഴിഞ്ഞ് 3.30 ന് പ്രഖ്യാപിക്കും. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മേയ് 20ന് പ്രഖ്യാപിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. ഹയര്‍ സെക്കന്‍ററി ഫലം ഈ മാസം 25നും പ്രഖ്യാപിക്കും. പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല.