Headlines
Loading...
വൈദ്യുതി സർചാർജ് ഈടാക്കാന്‍ കെഎസ്ഇബി; ജനത്തിന് ഇരുട്ടടി

വൈദ്യുതി സർചാർജ് ഈടാക്കാന്‍ കെഎസ്ഇബി; ജനത്തിന് ഇരുട്ടടി

വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് നാളെ മുതൽ യൂണിറ്റിനു പത്തുപൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിട്ടു. ഇന്നലെ വരെ യൂണിറ്റിന് ഒന്‍പതു പൈസ ആയിരുന്ന സർചാർജ് ആണ് നാളെമുതല്‍ ഒരുമാസത്തേയ്ക്ക് പത്തൊന്‍പതുപൈസയാകും. നിലവില്‍ പിരിക്കുന്ന ഒന്‍പതുപൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം വന്നത്. കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയ അധിക തുക ഈടാക്കാന്‍ യൂണിറ്റിന് നാല്‍പ്പത്തിനാല് പൈസ ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അപേക്ഷകള്‍.എന്നാല്‍ റുഗലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ വൈദ്യുതി ബോര്‍ഡിന് ഈടാക്കാവുന്ന പരമാവധി നിരക്ക് പത്തുപൈസയാക്കി കമ്മിഷന്‍ കുറച്ചിരുന്നു. ഇതനുസരിച്ചാണ് പത്തുപൈസ ഈടാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.  ഇതോടെ യൂണിറ്റിന് ഒന്‍പതുപൈസയായിരുന്ന സര്‍ചാര്‍ജ് പത്തൊന്‍പതുപൈസയായി ഉയരും. നിലവിൽ രണ്ടുതരം സർചാർജ് ഉണ്ട്.മൂന്നുമാസം കൂടുമ്പോൾ കണക്കുകൾ കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നത് ആണ് ആദ്യത്തേത്.


Powered By

Video Player is loading.
PauseUnmute
Fullscreen

പുതിയ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണ് രണ്ടാമത്തെസർചാർജ്.ആദ്യത്തെ രീതിയിലുള്ള 9 പൈസ ആണ് ഇതുവരെ വരെ പിരിച്ചിരുന്നത്. സര്‍ചാര്‍ജ് കണക്കുകള്‍ ഒക്ടോബറിൽ കെഎസ്.ഇബി കമ്മിഷന് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അപ്പോൾ തീരുമാനിക്കും. കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്..1000 വാട്ടിൽ താഴെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരുമായ ഗാർഹിക ഉപയോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും ബോർഡിന്റെ 10 പൈസ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്