gulf update
കാസർകോടിന്റെ ജനകീയ എം.പി. ശ്രീ രാജ്മോഹൻ ഉണ്ണിത്താനുള്ള സ്വീകരണം വിജയിപ്പിക്കും
അബുദാബി: അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സമിതി യോഗം മദീനത്ത് സായിന് സ്മോക്കി കഫേയിൽ ചേർന്നു.യോഗത്തിൽ വെച്ച് മെയ് 26 വെള്ളിയാഴ്ച രാത്രി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന കാസർകോടിന്റെ ജനകീയ എം.പി. ശ്രീ രാജ്മോഹൻ ഉണ്ണിത്താനുള്ള സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ക്ഷേമ പെൻഷൻ പദ്ദതി,മർഹൂം ടി.കെ.മൂസ സാഹിബ് സ്മാരക അവാർസ് ദാനം,ഷൂട്ടൗട്ട്,ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങിയ പദ്ദതികൾ നടപ്പിൽ വരുത്താൻ തീരുമാനിച്ചു.ഷൂട്ടൗട്ട് ജൂൺ രണ്ടാം വാരത്തിലും ക്രിക്കറ്റ് ജൂലൈ രണ്ടാം വാരത്തിലും സംഘടിപ്പിക്കും.ക്ഷേമ പെൻഷൻ പദ്ദതിയുടെ ഉൽഘാടനവും ടി.കെ.മൂസാ സാഹിബ് അവാർഡ് ദാനവും ഓഗസ്റ്റ് ആദ്യവാരം നാട്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
യോഗം പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രസിണ്ടന്റ് ആബിദ് നാലാംവാതുൽക്കലിന്റെ അധ്യക്ഷതയിൽ അബൂദാബി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിണ്ടന്റ് അനീസ് മാങ്ങാട് ഉൽഘാടനം ചെയ്തു.നൗഷാദ് മിഹ്റാജ്,അബ്ബാസ് കപ്പിൽ,സാദാത്ത് മുക്കുന്നോത്ത്,അബ്ദുല്ല പാക്യാര,അഷ്റഫ് പള്ളം,സമീർ കരിപ്പോടി,ഹാരിസ് ഇച്ചിലിങ്കാൽ,ഫൈസൽ മൊഹ്രിബി,ഷഫീഖ് മെട്രോ,അർഷാദ് ബദ്രിയ നഗർ,അസീസ് കാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.റഊഫ് ഉദുമ സ്വാഗതവും അബ്ദുൾ റഹ്മാൻ കോട്ടിക്കുളം നന്ദിയും രേഖപ്പെടുത്